ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു നീക്കാന്‍ മാണി കത്തു നല്‍കിയതായി മുഖ്യമന്ത്രി
ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു നീക്കാന്‍ മാണി കത്തു നല്‍കിയതായി മുഖ്യമന്ത്രി
Saturday, March 28, 2015 12:06 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനി ന്നും യുഡിഎഫ് ലെയ്സണ്‍ കമ്മിറ്റി അംഗത്വത്തില്‍നിന്നും പിന്‍വലിക്കുന്നതായി നിര്‍ദേശിച്ചുകൊണ്ടുള്ള മന്ത്രി കെ.എം. മാണിയുടെ കത്തു ലഭിച്ചിട്ടുണ്െടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. യുഡിഎഫിലെ എല്ലാ ഘടകകക്ഷി നേതാക്കളുമായും ചര്‍ച്ച ചെയ്തശേഷം പി.സി. ജോര്‍ജ് വിഷയത്തില്‍ പിന്നീടു തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചര്‍ച്ചകള്‍ക്കുശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.


മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തി. ഇനി മറ്റുള്ളവരുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ട പൊതുവായ സമീപനത്തിന്റെ ഭാഗമായി യോജിച്ചു തീരുമാനമെടുക്കും. ഏറ്റവും വേഗത്തില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച മുഖ്യമന്ത്രി ഇന്നു മുതല്‍ രണ്ടു ദിവസത്തേക്കു താന്‍ സ്ഥലത്ത് ഉണ്ടാകില്ലെന്നും അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.