വനിതാ എംഎല്‍എമാരുടെ പരാതി നിയമസഭാ അക്രമക്കേസില്‍ ഉള്‍പ്പെടുത്തി അന്വേഷിക്കാന്‍ നിയമോപദേശം
Saturday, March 28, 2015 12:06 AM IST
തിരുവനന്തപുരം: വനിതാ എംഎല്‍എമാരുടെ പരാതി നിയമസഭാ അക്രമക്കേസില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചാല്‍ മതിയെന്നു പോലീസിനു നിയമോപദേശം. വനിതാ എംഎല്‍എമാരുടെ പരാതിയില്‍ പ്രത്യേക എഫ്ഐആര്‍ രജിസ്റര്‍ ചെയ്തു കേസെടുക്കേണ്ടതില്ലെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസിഫലി നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു.

ബജറ്റ് ദിവസം സ്പീക്കറുടെ ഡയസ് ആക്രമിച്ച സംഭവത്തില്‍ നിയമസഭാ സെക്രട്ടറിയുടെ പരാതി പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്. ഈ കേസില്‍ ഉള്‍പ്പെടുത്തി വനിതാ എംഎല്‍എമാരുടെ പരാതിയും അന്വേഷിക്കണം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കു ലഭിച്ച നിയമോപദേശം നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ പരിധിയില്‍ വനിതാ എംഎല്‍എമാരുടെ പരാതിയും ഉള്‍പ്പെടുത്തിയാല്‍ മതിയാകും.


ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി രാജ്പാല്‍ മീണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്വേഷണം നടത്തുന്നത്. ഇതോടൊപ്പം വനിത എംഎല്‍എമാര്‍ക്കു നേരേയുണ്ടാ യ അതിക്രമവും അന്വേഷി ക്കും. ലൈംഗികലക്ഷ്യത്തോടെ ഉള്‍പ്പെടെ തങ്ങള്‍ക്കുനേരേ ഭരണപക്ഷ എംഎല്‍എമാര്‍ അക്ര മം നടത്തിയെന്നായിരുന്നു അഞ്ചു വനിതാ എംഎല്‍എമാര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടു പോലീസ്, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം തേടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.