ശബരിമല തീര്‍ഥാടനം: ചീഫ് സെക്രട്ടറിതല ഏകോപനമുണ്ടാക്കും
Saturday, March 28, 2015 12:22 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് ഏകോപനം ഉണ്ടാക്കുമെന്നു ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ശബരിമല തീര്‍ഥാടന അവലോകനയോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചീഫ് സെക്രട്ടറി തലത്തില്‍ ഏകോപനം ഉണ്ടാക്കും. തീര്‍ഥാടകക്ഷേമത്തിനുവേണ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് അടിയന്തരമായി എസ്റിമേറ്റ് തയാറാക്കി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ തയാറാക്കിയിട്ടുള്ള പദ്ധതികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശങ്ങളും പരിഗണനയ്ക്കെടുക്കും. ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിയതായി ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. ദേശീയ തീര്‍ഥാടനകേന്ദ്രമാക്കാനുള്ള ശ്രമം തുടരും.


ശുദ്ധജലം ലഭ്യമാക്കുന്നതിനും സമ്പൂര്‍ണ ശുചിത്വവും പ്ളാസ്റിക് രഹിത ശബരിമലയും ഉറപ്പാക്കാന്‍ പ്രാധാന്യം നല്‍കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. ഇന്നലെ രാത്രി ശബരിമലയിലെത്തിയ ചീഫ് സെക്രട്ടറി ഇന്ന് സന്നിധാനത്തെയും പമ്പയിലെയും സാഹചര്യങ്ങള്‍ വിലയിരുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.