കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം
Saturday, March 28, 2015 12:21 AM IST
തിരുവനന്തപുരം: ചങ്ങനാശേരിക്കും കോട്ടയത്തിനും ഇടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 29 മുതല്‍ മേയ് നാലു വരെ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളില്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഉണ്ടായിരിക്കും.

തിരുവനന്തപുരത്തുനിന്നു രാത്രി 08.40 നു പുറപ്പെടേണ്ട 16347 നമ്പര്‍ മംഗലാപുരം എക്സ്പ്രസ് രാത്രി 10.20നേ പുറപ്പെടുകയുള്ളു.തിരുവനന്തപുരത്തുനിന്നു പാലക്കാട്ടേക്കുള്ള അമൃത എക്സ്പ്രസ് (16343), മംഗലാപുരം- തിരുവനന്തപുരം(16348) എക്സ്പ്രസ് എന്നിവ 30 മിനിറ്റും ബിക്കാനീര്‍- കൊച്ചുവേളി(16311) , ഭാവ്നഗര്‍- കൊച്ചുവേളി(19260) എന്നിവ ഒരു മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെയും ഈ ദിവസങ്ങളില്‍ കോട്ടയം ഭാഗത്തെ വിവിധ സ്റേഷനുകളിലായി പിടിച്ചിടാനും സാധ്യതയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ ഈ ദിവസങ്ങളില്‍ വണ്ടികള്‍ പതിവ് സമയക്രമം പാലിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.