മത്സ്യത്തൊഴിലാളികളുടെ ഹര്‍ത്താലിനെ പിന്തുണയ്ക്കും: കെആര്‍എല്‍സിസി
Saturday, March 28, 2015 12:15 AM IST
കൊച്ചി: തൊഴിലെടുക്കാനുള്ള അവ കാശത്തിനു വേണ്ടി മത്സ്യത്തൊഴി ലാളികള്‍ നടത്തുന്ന ഏപ്രില്‍ എട്ടി ലെ സമരത്തെ കേരള റീജണ്‍ ലാറ്റി ന്‍ കാത്തലിക് കൌണ്‍സില്‍ (കെആര്‍എല്‍സിസി) പിന്തുണയ്ക്കുമെ ന്നു പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു. ഇന്ത്യയുടെ കടല്‍സമ്പത്ത് നിര്‍ബാ ധം ചൂഷണം ചെയ്യാനുള്ള നിര്‍ദേശ ങ്ങളടങ്ങിയ മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണം. 90 ലക്ഷത്തിലധികം വരുന്ന ഇന്ത്യയിലെ മ ത്സ്യത്തൊഴിലാളി സമൂഹത്തെ കടു ത്ത ദാരിദ്യത്തിലേക്കു തള്ളിവിടുന്ന നടപടികളാണു കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര മൃഗപരിപാലന വകുപ്പ് പു റത്തിറക്കിയിട്ടുള്ള മറൈന്‍ ഫിഷറീ സ് (റെഗുലേഷന്‍ ആന്‍ഡ് മാനേജ്മെന്റ്) ബില്‍ ഉടന്‍ പിന്‍വലിക്ക ണം. സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ യാനങ്ങള്‍ക്ക് ഇനിമുതല്‍ കേന്ദ്രസ ര്‍ക്കാരിന്റെ പെര്‍മിറ്റും വാങ്ങണമെ ന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല. ഇതു മത്സ്യത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതോടൊപ്പം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ക്കു നേരേയുള്ള കടന്നുകയറ്റം കൂടി യാണ്. 12 നോട്ടിക്കല്‍ മൈലിനപ്പുറം ഇന്ത്യക്ക് അവകാശപ്പെട്ട കടല്‍മേഖ ലയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തിയാല്‍ കാല്‍ ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴ ഈടാക്കാമെന്നുള്ള ബില്ലിലെ പുതിയ വ്യവസ്ഥയ്ക്കു യാതൊരു ന്യായീകരണവുമില്ല. അ ശാസ്ത്രീയമായ മത്സ്യബന്ധനംമൂ ലം മത്സ്യസമ്പത്ത് കുറയുന്ന സാഹ ചര്യത്തില്‍ മത്സ്യത്തൊഴിലാളികളെ യും അവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന നടപടികളില്‍നിന്നു കേന്ദ്രം പിന്‍മാറണമെന്നും കെആര്‍എല്‍ സിസി ആവശ്യപ്പെട്ടു.


ഏപ്രില്‍ എട്ടി ലെ സമരത്തില്‍ പങ്കുചേരുന്നതോ ടൊപ്പം വിവിധ സമരപരിപാടി സം ഘടിപ്പിക്കാന്‍ മത്സ്യത്തൊഴിലാളി ഫോറങ്ങളോടും ലത്തീന്‍ സഭയി ലെ അല്മായ യുവജന സംഘടനകളോടും സാമൂഹ്യസംഘടനകളോ ടും കെആര്‍എല്‍സിസി നിര്‍ദേശിച്ചി ട്ടുണ്ട്. തീരമേഖലയുടെ വികസന ത്തിനായി കെആര്‍എല്‍സിസി രൂപം കൊടുത്തിട്ടുള്ള കടലിന്റെയും മറ്റു സംഘടനകളുടെയും നേതൃത്വത്തി ല്‍ പ്രാദേശിക, രൂപതാ തലങ്ങളില്‍ വിവിധ സമരപരിപാടി സംഘടിപ്പിക്കുമെന്നും സമുദായ വക്താവ് ഷാ ജി ജോര്‍ജ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.