നെടുമ്പാശേരിയില്‍ എട്ടു കിലോഗ്രാം സ്വര്‍ണം പിടിച്ചു
Saturday, March 28, 2015 12:12 AM IST
കൊച്ചി: ദുബായിയില്‍നിന്നു നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച എട്ടു കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. ഒരോ കിലോ വീതം തൂക്കംവരുന്ന എട്ടു ബാറുകളായി ബാഗേജില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണു പിടിച്ചെടുത്തത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശി ജമാല്‍ (30) ഡിആര്‍ഐ കസ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം ആറിനു ദുബായില്‍നിന്നുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ സ്വര്‍ണം കടത്തുന്നതായി രഹസ്യം വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയത്. കൈയില്‍ കരുതിയ ബാഗുമായി ഗ്രീന്‍ ചാനലിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിടയില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ജമാലിനെ കസ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ സ്വര്‍ണമുണ്െടന്ന കാര്യം ഇയാള്‍ നിഷേധിച്ചു. പിന്നീടു ബാഗ് തുറന്നു നടത്തിയ വിശദമായ പരിശോധനയിലാണു സ്വര്‍ണം കണ്െടടുത്തത്. ബാഗേജിന്റെ അടിയിലുള്ള അറയില്‍ ഓരോന്നായി ഒളിപ്പിച്ച നിലയിലായിരുന്നു. സ്വര്‍ണത്തിന് ഇന്ത്യന്‍ വിപണിയില്‍ രണ്േട കാല്‍ കോടി രൂപയോളം വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.