കെഎസ്എഫ്ഡിസിയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്െടന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍
കെഎസ്എഫ്ഡിസിയില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്െടന്നു രാജ്മോഹന്‍ ഉണ്ണിത്താന്‍
Saturday, March 28, 2015 12:11 AM IST
കൊച്ചി: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനില്‍ വ്യപകമായി ക്രമക്കേടു നടന്നിട്ടുണ്െടന്നു ചെയര്‍മാനായി സ്ഥാനമേറ്റ രാജ്മോഹന്‍ ഉണ്ണിത്താന്‍. തിയറ്ററുകളുടെ നവീകരണം, സിനിമകളുടെ ചാര്‍ട്ടിംഗ്, ചിത്രാഞ്ജലി പാക്കേജ് ഉപയോഗിച്ചവര്‍ക്കു തിയറ്റര്‍ നല്‍കാതിരിക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ പരാതി കിട്ടിയിട്ടുണ്െടന്നും എറണാകുളം പ്രസ് ക്ളബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തില്ല, കഴിഞ്ഞതു കഴിഞ്ഞു. ആരെയും ഉപദ്രവിക്കാന്‍ താത്പര്യമില്ല. എന്നാല്‍, താന്‍ ചെയര്‍മാനായിരിക്കുന്ന കാലത്തോളം ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും.

2010നു ശേഷം കോര്‍പറേഷനില്‍ ഓഡിറ്റിംഗ് നടന്നിട്ടില്ല. ഓഡിറ്റിംഗ് നടത്താതെ കോര്‍പറേഷന്‍ ലാഭത്തിലാണോ നഷ്ടത്തിലാണോ എന്നു കണ്െടത്താനാകില്ല. കോര്‍പറേഷനില്‍ ഇന്റേണല്‍ ഓഡിറ്റിംഗ് ആരംഭിച്ചിട്ടുണ്ട്. ചലച്ചിത്രങ്ങള്‍ ചാര്‍ട്ട് ചെയ്യുന്നതിലാണു വ്യപക ക്രമക്കേട് ഉണ്ടായത്. അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ക്ക് ഒരു ഷോ മാത്രം നല്‍കി അപമാനിച്ച സംഭവവുമുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച ചിത്രങ്ങള്‍ കൂടുതലായി പ്രദര്‍ശിപ്പിക്കാന്‍ ഭാവിയില്‍ അവസരമൊരുക്കും. കൂടാതെ, പാക്കേജ് ഉപയോഗിക്കുന്നവര്‍ക്കു കൂടുതല്‍ അവസരം നല്‍കി ആകര്‍ഷിക്കും. യാതൊരു ശിപാര്‍ശയും ഇക്കാര്യത്തില്‍ ഉണ്ടാകില്ല- ഉണ്ണിത്താന്‍ പറഞ്ഞു.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ ചെയര്‍മാനായി നിയമിച്ചതു ശരിയായില്ലെന്ന രാജിവച്ച നടന്മാരുടെ പ്രസ്താവന വേദനിപ്പിച്ചു. 17 സിനിമകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. ഒരു മുഴുവന്‍ സമയ സിനിമാ പ്രവര്‍ത്തകനായിരുന്നെങ്കില്‍ ഇപ്പോള്‍ 170ഓളം സിനിമകളില്‍ അഭിനയിച്ചേനെ. ചെയര്‍മാനെ നിയമിക്കുന്നതു സര്‍ക്കാരാണ്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കോര്‍പറേഷനിലെത്തുന്നത് ആദ്യമായല്ല. ഇതിനുമുമ്പ് പി. ഗോവിന്ദപിള്ള, കെ.ടി. മുഹമ്മദ്, പി.വി. ഗംഗാധരന്‍ എന്നിവരൊക്കെ കോര്‍പറേഷന്റെ ഭാരവാഹികളായിട്ടുണ്ട്. മലയാള സിനിമയിലെതന്നെ പ്രഗല്ഭര്‍ തനിക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. ഭീഷണിയുടെ സ്വരം അംഗീകരിക്കില്ലെന്നും അതിനെ അതിജീവിക്കാനുള്ള കഴിവ് തനിക്കുണ്െടന്നും അദ്ദേഹം പറഞ്ഞു.


70 ഏക്കര്‍ വരുന്ന ചിത്രാഞ്ജലി സ്റുഡിയോ ബിഒടി അടിസ്ഥാനത്തില്‍ ആധുനിക രീതിയില്‍ നവീകരിക്കും. കാമറ ഉള്‍പ്പെടെ ഒരു സിനിമ പൂര്‍ത്തീകരിക്കാന്‍ വേണ്ട എല്ലാ സംവിധാനങ്ങളും സ്റുഡിയോയില്‍ ഒരുക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. സിനിമാ മേഖലയിലെ മുഴുവന്‍ ആളുകളുമായും ചര്‍ച്ചചെയ്തു വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും. കോര്‍പറേറ്റുകള്‍ സിനിമാ മേഖലയെ അടക്കിവാഴുകയാണ്. ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതിനു മാറ്റം വരുത്താന്‍ ലോ ബജറ്റ് ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കും. സിനിമാ മേഖലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 14 ശതമാനം ടാക്സും അഞ്ചു ശതമാനം വാറ്റും വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാല്‍ ഇതു പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി, ധനമന്ത്രി, കെപിസിസി പ്രസിഡന്റ് എന്നിവരുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.