ശിക്ഷിക്കാന്‍ മാണി അധ്യാപകനല്ലെന്നു പി.സി. ജോര്‍ജ്
Saturday, March 28, 2015 12:08 AM IST
പത്തനംതിട്ട: തന്നെ ശിക്ഷിക്കാന്‍ കെ.എം. മാണി തന്റെ പിതാവോ അധ്യാപകനോ അല്ലെന്നു ചീഫ് വിപ്പ് പി.സി. ജോര്‍ജ്. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാം. കെ.എം. മാണിയുടെ ഔദാര്യംകൊണ്ടല്ല ചീഫ് വിപ്പ് സ്ഥാനം നേടിയത്. പദവി യുഡിഎഫ് തന്നതാണ്. തന്റെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ്-സെക്കുലറിന് കേരളത്തില്‍ ഇപ്പോഴും പ്രസക്തിയുണ്െടന്നും ജോര്‍ജ് പറഞ്ഞു. പാര്‍ട്ടിക്കു പിന്തുണ വര്‍ധിച്ചുവരുന്നുണ്ട്. കഴിഞ്ഞ ബജറ്റില്‍ മാണി പൂഞ്ഞാറിനെ മാത്രം അവഗണിച്ച് മറ്റ് എട്ട് കേരള കോണ്‍ഗ്രസ് എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ ഫണ്ട് അനുവദിച്ചതായും ജോര്‍ജ് ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.