ഡാന്‍സ് സ്കൂളില്‍നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് പിടിച്ചു
Saturday, March 28, 2015 12:07 AM IST
കൊച്ചി: കൊച്ചിയിലെ സമകാലീന നൃത്ത പരിശീലനകേന്ദ്രത്തില്‍നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി. പനമ്പിള്ളി നഗറില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പേര്‍ പ്രവര്‍ത്തിക്കുന്ന താണ്ഡവ് എന്ന സ്ഥാപനത്തില്‍നിന്നാണു കഞ്ചാവ് പിടികൂടിയത്. നൃത്തസ്ഥാപനം നടത്തുന്ന രാജേഷിനെ സൌത്ത് പോലീസ് കസ്റഡിയിലെടുത്തു. ഈ സ്ഥാപനത്തിലെ ഒരാളെ രണ്ടാഴ്ച മുമ്പു കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. ഇതിനു ശേഷം സ്ഥാപനം പോലീസ് നിരീക്ഷണത്തിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.