രാജ്യസഭ: യുഡിഎഫിലെ രണ്ടാം സീറ്റ് ലീഗിന്
Friday, March 27, 2015 1:00 AM IST
തിരുവനന്തപുരം: യുഡിഎഫിന്റെ രണ്ടാം രാജ്യസഭാ സീറ്റ് മുസ്ലീം ലീഗിനു നല്‍കാന്‍ പ്രാഥമിക ധാരണയായി. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിവിധ ഘടകകക്ഷി നേതാക്കളും തമ്മിലുള്ള ചര്‍ച്ചയിലാണു രാജ്യസഭാ സീറ്റ് ലീഗിനു നല്‍കാന്‍ ധാരണയായത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

എം.പി. വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍- യുവിന് അടുത്ത വര്‍ഷമുണ്ടാകുന്ന ഒഴിവില്‍ സീറ്റ് നല്‍കാമെന്നാണ് അറിയിച്ചിട്ടുള്ളത്. ലീഗില്‍ നിന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദോ മുന്‍ എംപിയും വ്യവസായിയുമായ പി.വി. അബ്ദുള്‍ വഹാബോ ആയിരിക്കും സ്ഥാനാര്‍ഥിയാകുക. സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ലീഗിനുള്ളില്‍ കടുത്ത അഭിപ്രായവ്യത്യാസമുണ്െടന്നും പറയപ്പെടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.