ദൂരപരിധി നിയമം ഭേദഗതി ചെയ്യണം
Friday, March 27, 2015 1:24 AM IST
കൊച്ചി: പരമ്പരാഗത ആശാരിമാര്‍ക്കു തൊഴില്‍ശാല നടത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ദൂരപരിധി സംബന്ധിച്ച നിയമം ഭേദഗതി ചെയ്യണമെന്നു കേരള സംസ്ഥാന കാര്‍പ്പന്റേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ആശാരിമാര്‍ക്കു വീടുകളിലും മുറികള്‍ വാടകയ്ക്കെടുത്തും തൊഴില്‍ നടത്താന്‍ സഹായകമായ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഇ. സുകുമാരന്‍ പേങ്ങാട്ടിരി, സെക്രട്ടറി എം.എം. മനോജ്, ജോയിന്റ് സെക്രട്ടറി കെ.ടി. ബഷീര്‍, ട്രഷറര്‍ എം. രാമചന്ദ്രന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഈര്‍ച്ച മില്ലുകളിലും മരക്കച്ചവടം നടത്തുന്ന സ്ഥലത്തും ആശാരി പണിശാലകള്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവ് പൂര്‍ണമായും നടപ്പാക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.