മ്യൂസിക്-ആര്‍ട്ട്ക്രാഫ്റ്റ് ടീച്ചേഴ്സ് അസോ. സമ്മേളനത്തിന് ഇന്നു തുടക്കം
Friday, March 27, 2015 1:20 AM IST
കൊച്ചി: കേരള സ്കൂള്‍ മ്യൂസിക് ആര്‍ട്ട് ക്രാഫ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ പത്താമത് സംസ്ഥാന സമ്മേളനം ഇന്നും നാളെയുമായി എറണാകുളം അധ്യാപകഭവനില്‍ നടക്കും. ഇന്നു ചിത്രകല, സംഗീത പ്രവൃത്തിപരിചയ അധ്യാപകര്‍ക്കായി ശില്പശാല സംഘടിപ്പിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ പത്തിനു ടി. കലാധരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. നാളെ രാവിലെ പത്തിനു സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ, പെയിന്റിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 10.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനംചെയ്യും. കേരള സ്കൂള്‍ മ്യൂസിക് ആര്‍ട്ട് ക്രാഫ്റ്റ് ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. മരയ്ക്കാര്‍ അധ്യക്ഷതവഹിക്കും. ഹൈബി ഈഡന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ മുഖ്യാതിഥിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.