വര്‍ഷാവസാനം ട്രഷറികളിലെ തിരക്ക് കുറയ്ക്കാന്‍ നടപടി: മന്ത്രി കെ.എം. മാണി
വര്‍ഷാവസാനം ട്രഷറികളിലെ തിരക്ക് കുറയ്ക്കാന്‍ നടപടി: മന്ത്രി കെ.എം. മാണി
Friday, March 27, 2015 1:14 AM IST
തിരുവനന്തപുരം: സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പ്രവൃത്തിദിവസങ്ങളില്‍ ട്രഷറികളില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനു സമയക്രമീകരണം ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെ.എം. മാണി അറിയിച്ചു. ഇതനുസരിച്ച് തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിവരെ ട്രഷറികളില്‍ അലോട്ട്മെന്റും രാത്രി 10 മണിവരെ ചെക്കുകളും ബില്ലുകളും ചെലാനുകളും സ്വീകരിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാളുകളില്‍ സംസ്ഥാനത്തെ ട്രഷറികളി ബില്ലുകള്‍ സമര്‍പ്പിക്കുന്നതില്‍ വന്ന കാലതാമസവും തിരക്കും ഈ വര്‍ഷവും ഉണ്ടാകാതിരിക്കാന്‍ എല്ലാ വകുപ്പധ്യക്ഷന്മാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നു മന്ത്രി മാണി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.