പ്രീപ്രൈമറി എംപ്ളോയീസ് സംഗമം കോട്ടയത്ത്
Friday, March 27, 2015 1:13 AM IST
കോട്ടയം: പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സംസ്ഥാന സംഗമം നാളെ കോട്ടയത്തു നടക്കും. രാവിലെ 11-ന് കോട്ടയം നാഗമ്പടം സ്റേഡിയത്തില്‍നിന്ന് പ്രകടനം ആരംഭിക്കും. സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.ആര്‍.ടിന്റു, സില്‍വി മൈക്കിള്‍, എം.എസ്.ധന്യാമോള്‍, പി.എം.അജിത, കെഗി കൃഷ്ണന്‍, ടി.എസ്.സന്ധ്യ എന്നിവര്‍ നേതൃത്വം നല്‍കും. ഒന്നിന് കോട്ടയം ലൈബ്രറി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കുര്യന്‍ മാത്യു അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റിന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. എന്‍.ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കെ.ഐ.ആന്റണി ക്ളാസ് നയി ക്കും. ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ.ജെ.ആഗസ്തി നിര്‍വഹിക്കും. ഇടുക്കി മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അലക്സ് കോഴിമല സര്‍വീസില്‍നിന്നു പിരിയുന്ന ജീവനക്കാരെ ആദരിക്കും. അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.ആര്‍.ലളിത, എം.വി.പ്രിയ, പി.എം.അജിത, ഗിരിജ എസ്., മേരി പ്രസാദ്, മേരി ഫിലിപ്, എം.മിഥുമോള്‍, ഷബീന എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.