അനാഥാലയത്തില്‍ പീഡനമെന്ന്; ഒളിച്ചോടിയ കുട്ടികള്‍ മണിമലയില്‍
Friday, March 27, 2015 1:03 AM IST
കാഞ്ഞിരപ്പള്ളി: പത്തനംതിട്ടയിലെ ഒരു യത്തീംഖാനയില്‍നിന്ന് ഒളിച്ചോടിയ ഈരാറ്റുപേട്ട സ്വദേശികളായ രണ്ട് ആണ്‍കുട്ടികളെ മണിമലയില്‍ കണ്െടത്തി. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ഇന്നലെ വൈകുന്നേരത്തോടെ മണിമല കുളത്തൂര്‍മുഴി പാലത്തിനു സമീപത്താണു രണ്ടു കുട്ടികളെ നാട്ടുകാര്‍ സംശയാസ്പദമായ രീതിയില്‍ കണ്െടത്തിയത്. തുടര്‍ന്നു മണിമല സിഐയെ നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ചോദ്യംചെയ്യലില്‍ സ്ഥാപനത്തിലെ ചിലര്‍ തങ്ങളെ മര്‍ദിച്ചെന്നും ഇതാണ് ഒളിച്ചോടാന്‍ കാരണമെന്നും കുട്ടികള്‍ പോലീസിനോടു പറഞ്ഞു.


ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളാണ് ഇവര്‍. ഇതില്‍ ഒമ്പതില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ കൈയ്ക്കു പരിക്കുള്ളതായി പോലീസ് പറഞ്ഞു.

തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ ജീവനക്കാരെ വിവരം അറിയിച്ചു. ഇവരുടെ നിര്‍ദേശപ്രകാരം പോലീസ് കുട്ടികളെ ചെങ്ങളത്തുള്ള ബത്ലഹേം ബാലികഭവനില്‍ എത്തിച്ചു. ഇന്നു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ മൊഴി എടുക്കും. സ്ഥാപനത്തിലുള്ള മറ്റു കുട്ടികളും മര്‍ദനത്തിന് ഇരയാകുന്നതായി കുട്ടികള്‍ പോലീസിനു മൊഴി നല്കി. കുട്ടികളുടെ മാതാപി താക്കള്‍ പോലീസുമായി ബന്ധപ്പെ ട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.