യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും: മന്ത്രി കെ.സി. ജോസഫ്
യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കും: മന്ത്രി കെ.സി. ജോസഫ്
Friday, March 27, 2015 12:14 AM IST
തിരുവനന്തപുരം: ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനു കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്നു സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവരുന്നതായി പ്രവാസിക്ഷേമ മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ യെമന്‍ എംബസിയുമായി ബന്ധപ്പെടുകയും കുടുങ്ങിപ്പോയവരെ തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ ആരായുകയും ചെയ്തു.
എംബസിയുമായി ബന്ധപ്പെട്ടവരില്‍ പലര്‍ക്കും പാസ്പോര്‍ട്ട് ഇല്ല. എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കി ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിനു നടപടി സ്വീകരിച്ചതായി എംബസി അറിയിച്ചിട്ടുണ്ട്.


നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി യെമനില്‍ കുടുങ്ങിപ്പോയവരുടെ വിശദാംശങ്ങള്‍ നോര്‍ക്ക റൂട്ട്സിന്റെ ഹെല്‍പ് ഡസ്കില്‍ നല്‍കണം. കേരളത്തില്‍ നിന്ന് 1800 425 3939 എന്ന നമ്പറിലും വിദേശത്തുനിന്ന് 91471 233 3339 എന്ന നമ്പറിലും രജിസ്റര്‍ ചെയ്യണം. യമനില്‍ ജോലി ചെയ്യുന്ന കേരളീയര്‍ അടിയന്തരമായി എംബസി അധികൃതരെ മായ.മിെമമ@ാലമ.ഴ്ീ.ശി, വീര.മിെമമ@ാലമ.ഴ്ീ.ശി ലും നോര്‍ക്ക റൂട്ട്സിലേയ്ക്ക് ാമശഹ@ിീൃസമൃീീ.ില ലും വിവരങ്ങള്‍ അറിയിക്കണം.

നോര്‍ക്ക റൂട്ട്സിന്റെ ംംം.ിീൃസമൃീീ.ില ംലയശെലേ ല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.