ഡിജിപി വെറും പാവമല്ല: പി.സി. ജോര്‍ജ്
ഡിജിപി വെറും പാവമല്ല: പി.സി. ജോര്‍ജ്
Saturday, March 7, 2015 11:56 PM IST
തിരുവനന്തപുരം: ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം വെറും പാവമാണെന്നു കരുതുന്നില്ലെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞു. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ വിജിലന്‍സ് ഓഫീസറായിരുന്നു അദ്ദേഹം. അവിടെ നടന്ന 120 കോടി രൂപയുടെ അഴിമതിക്കേസില്‍ കോടതിയുടെ ശകാരം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. വിജിലന്‍സ് ഓഫീസറായിരുന്നിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനാണു കോടതി ശകാരിച്ചത്. 120 കോടി രൂപയുടെ കച്ചവടം സിബിഐ കോടതി സ്റേ ചെയ്തു.

സിബിഐ ഡയറക്ടറാകാന്‍ അടുത്തിടെ ശ്രമം നടത്തിയപ്പോള്‍ കെ.എസ്. ബാലസുബ്രഹ്ണ്യത്തിന് ആ സ്ഥാനം കിട്ടാതെപോയത് നെയ്വേലിയിലെ ഈ കേസ് കാരണമാണെന്നു ജോര്‍ജ് ആരോപിച്ചു.


ചന്ദ്രബോസ് കൊലക്കേസില്‍ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ താന്‍ ടാര്‍ജറ്റ് ചെയ്യുന്നില്ല. ഇത്ര വലിയ കൊലപാതകം നട ത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രിക്കു സംഭവവുമായി ബന്ധമുണ്േടായെന്ന് അന്വേഷിച്ചു നോക്കിയപ്പോള്‍ ഫോണിലൂടെപോലും അദ്ദേഹം ബന്ധപ്പെട്ടതായി കണ്െടത്താനായിട്ടില്ല. ഡിജിപിയോടു കേസില്‍ ഇടപെടാന്‍ മറ്റാരും നിര്‍ദേശിച്ചിട്ടില്ല. മാധ്യമങ്ങളുടെ ശ്രദ്ധകൊണ്ടാണ് കേസ് തേച്ചുമാച്ചുകളയാത്തത്. കോണ്‍ഗ്രസിലെ രണ്ട് എംഎല്‍എമാരുടെ പങ്കിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അതെല്ലാം മറന്നേക്കാനാണു പി.സി. ജോര്‍ജ് പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.