വിജിലന്‍സ് അന്വേഷണം തുടങ്ങി
Saturday, March 7, 2015 11:55 PM IST
തൃശൂര്‍: മുഹമ്മദ് നിസാമിനെതിരേ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിസാമിന്റെ പേരിലുള്ള മുന്‍ കേസുകള്‍ സ്വാധീനമുപയോഗിച്ച് ഒതുക്കിത്തീര്‍ത്തെന്ന ആരോപണം സംബന്ധിച്ചാണു വിജിലന്‍സ് അന്വേഷണം. ചന്ദ്രബോസിന്റെ വീട്ടിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കേസുകള്‍ ഒതുക്കി തീര്‍ത്തത് വിജിലന്‍സ് അന്വേഷിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ചു ഫെബ്രുവരി 24ന് തന്നെ വിജിലന്‍സ് ഡയറക്ടര്‍ക്കും തൃശൂര്‍ വിജിലന്‍സ് ഡിവൈഎസ്പിക്കും ഉത്തരവ് അയച്ചതായും അന്വേഷണം ആരംഭിച്ചെന്നും ആഭ്യന്തരമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.