കേരളത്തിന്റെ ഐഐടി പാലക്കാട്ട്; കോഴ്സുകള്‍ ഈ വര്‍ഷം തുടങ്ങും
Saturday, March 7, 2015 11:52 PM IST
തിരുവനന്തപുരം: പാലക്കാട് ഐഐടി അനുവദിച്ചുകൊണ്ടു കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം ഉത്തരവിറക്കി.

പാലക്കാട് ജില്ല യിലെ പുതുശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 400 ഏക്കര്‍ സ്ഥലത്ത് ഐഐടി സ്ഥാപിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് ലഭിച്ചതായി വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു.

കോഴ്സുകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. പുതുശേരിയില്‍ കെട്ടിടങ്ങളും മറ്റും സജ്ജമാകുന്നതുവരെ പാലക്കാട് കോഴിപ്പാറയിലെ അഹല്യ ഇന്റഗ്രേറ്റഡ് കാമ്പസിലായിരിക്കും ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവര്‍ത്തിക്കുകയെന്ന് ഐഐടികളുടെ ഡയറക്ടര്‍ അലോക് മിശ്രയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്െടന്നും മന്ത്രി അബ്ദുറബ് അറിയിച്ചു. പാലക്കാട് ഐഐടി അനുവദിക്കണമെന്നുള്ള ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു കിട്ടിയതു സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസരംഗത്തെ മുന്നേറ്റത്തിനു ഗതിവേഗം കൂട്ടാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.