ധനസഹായം ലഭിക്കാത്തവര്‍ക്കു അദാലത്ത്
Saturday, March 7, 2015 12:27 AM IST
തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും വിവിധ ക്ഷേമ പദ്ധതികളിലൂടെയുള്ള ധനസഹായത്തിന് അംഗങ്ങള്‍ നല്‍കിയ അപേക്ഷകള്‍ പൂര്‍ണമായും തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഏപ്രിലില്‍ അദാലത്തുകള്‍ നടത്തും.ഇതിനായി 2014 ഒക്ടോബര്‍ മാസം വരെ പെന്‍ഷന്‍, തണല്‍ പദ്ധതികളില്‍ തുക ലഭിക്കാതെ വരികയോ മത്സ്യബോര്‍ഡ് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളിലെ ധനസഹായത്തിന് അപേക്ഷിച്ചവര്‍ക്ക് അവ ലഭിക്കാതെ വരികയോ ചെയ്തിട്ടുണ്െടങ്കില്‍ അത്തരക്കാര്‍ പ്രത്യേകമായി വെള്ളപേപ്പറില്‍ പരാതി രേഖപ്പെടുത്തി മത്സ്യത്തൊഴിലാളി പാസ് ബുക്കിന്റെയും ബാങ്ക് അക്കൌണ്ട് ബുക്കിന്റെയും പകര്‍പ്പോ, ഓഫീസില്‍ നിന്ന് കത്തിടപാടുകള്‍ ലഭിച്ചിട്ടുണ്െടങ്കില്‍ അതിന്റെ പകര്‍പ്പ്, നമ്പറുകള്‍ എന്നിവ സഹിതം 16നു മുമ്പ് ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.