ഭക്ഷ്യസുരക്ഷാനിയമം: നടപടികള്‍ അറിയിക്കണമെന്ന്
Saturday, March 7, 2015 12:25 AM IST
കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിവിധിക്കു ശേഷം സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്നും എത്ര കടകളില്‍ പരിശോധന നടത്തിയെന്നും വ്യക്തമാക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതു സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷഫീഖ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.അഡ്വ.ബേസില്‍ അട്ടിപ്പേറ്റിയാണു കോടതിയലക്ഷ്യത്തിനു കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.