രാഷ്ട്രദീപിക 25-ാം വാര്‍ഷികം ഇന്നു കോട്ടയത്ത്
Saturday, March 7, 2015 11:52 PM IST
കോട്ടയം: രാഷ്ട്രദീപിക കമ്പനിയുടെ 25-ാം വാര്‍ഷികവും മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ 128-ാം വാര്‍ഷികവും ഇന്നു കോട്ടയത്ത് ആഘോഷിക്കു ന്നു.

മാമ്മന്‍ മാപ്പിള ഹാളില്‍ ഉച്ചകഴിഞ്ഞു 3.30നു ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം സമ്മേളനം ഉദ്ഘാടനംചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷതവഹിക്കും.

ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, ജോസ് കെ. മാണി എംപി, കെ. സുരേഷ്കുറുപ്പ് എംഎല്‍എ എന്നിവര്‍ പ്രസംഗിക്കും.


എന്‍ആര്‍ഐ ബിസിനസ് പ്രതിഭയും ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് കമ്പനി സിഎംഡിയുമായ പദ്മശ്രീ സി.കെ. മേനോനെ രാഷ്ട്രദീപിക ഗ്ളോബല്‍ എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ഗവര്‍ണര്‍ ആദരിക്കും.

രാഷ്ട്രദീപിക ലിമിറ്റഡ് സിഎംഡി മോണ്‍. മാത്യു എം. ചാലില്‍ സ്വാഗതവും ചീഫ് എഡിറ്റര്‍ ഫാ.ബോബി അലക്സ് മണ്ണംപ്ളാക്കല്‍ നന്ദിയും പറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.