പി.പി. തങ്കച്ചന്റെ 75-ാം ജന്മദിനാഘോഷം പെരുമ്പാവൂരില്‍
പി.പി. തങ്കച്ചന്റെ 75-ാം ജന്മദിനാഘോഷം പെരുമ്പാവൂരില്‍
Saturday, March 7, 2015 12:23 AM IST
പെരുമ്പാവൂര്‍: യുഡിഎഫ് കണ്‍വീനറും മുന്‍ നിയമസഭാ സ്പീക്കറുമായ പി.പി. തങ്കച്ചന്റെ 75-ാം ജന്മദിന ആഘോഷം ഇന്നു നടക്കും. വൈകുന്നേരം അഞ്ചിനു പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റേഡിയത്തില്‍ നടക്കുന്ന പരിപാടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി ഉദ്ഘാടനംചെയ്യും. ജൂബിലി കമ്മറ്റി ചെയര്‍മാന്‍ സാജു പോള്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉപഹാര സമര്‍പ്പണം നടത്തും. നടന്‍ ജയറാം പി.പി. തങ്കച്ചനെ പൊന്നാട അണിയിക്കും. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എംഎല്‍എ, ഇന്നസെന്റ്എംപി, എം.പി. വീരേന്ദ്രകുമാര്‍, സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസം ഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.