മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിനു ദേശീയ അവാര്‍ഡ്
മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിനു ദേശീയ അവാര്‍ഡ്
Saturday, March 7, 2015 12:22 AM IST
തൊടുപുഴ: സിബിസിഐയുടെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത നേതൃത്വത്തില്‍ നടത്തുന്ന ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പദ്ധതിയില്‍ ഏറ്റവും മികച്ച സേവനം കാഴ്ചവച്ചതിനുള്ള ദേശീയ അവാര്‍ഡ് ഹോളിഫാമിലി ഹോസ്പിറ്റലിനു ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര കുമാര്‍ ജയ്നില്‍ നിന്നു ഹോസ്പിറ്റലിനുവേണ്ടി അഡ്മിനിസ്ട്രേറ്റര്‍ സിസ്റര്‍ മേഴ്സി കുര്യനും ഡിപ്പാര്‍ട്ട്മെന്റ് മേധാവി സിസ്റര്‍ അനില നീരോലിക്കലും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.