കാര്‍ഷികമേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ അവഗണിച്ചു: ഇന്‍ഫാം
Saturday, March 7, 2015 12:22 AM IST
കോട്ടയം: ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ കാര്‍ഷികമേഖല ഇന്നു നേരിടുന്ന ഗുരുതരമായ പ്രതിസന്ധികള്‍ക്കു പരിഹാരമൊന്നുമില്ലെന്നു ഇന്‍ഫാം ദേശീയ സമിതി. വനമേഖലയും കൃഷിഭൂമിയും വേര്‍തിരിച്ചു ജനങ്ങള്‍ക്കു കൂടുതല്‍ സുരക്ഷ നല്‍കണം. കൃഷിക്കാര്‍ക്കു വന്യജീവികളില്‍നിന്നു രക്ഷനേടാന്‍ തോക്കിനു ലൈസന്‍സ് നല്‍കണം. മലയോരങ്ങളിലും ഇടനാട്ടിലും തീരദേശങ്ങളിലും ജനജീവിതം പ്രതിസന്ധിയിലാണ്. ഇതൊന്നും പരിഹരിക്കാതെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടിയിരിക്കുന്നു.

നിയമസഭാ ബഹിഷ്കരണത്തിലൂടെ പ്രതിഷേധമറിയിക്കുന്ന പ്രതിപക്ഷ എംഎല്‍എമാരുടെ സമരമുറ കാലഹരണപ്പെട്ടതാണ്. നിയമസഭയുടെ പവിത്രതയും മാന്യതയും കാത്തുസൂക്ഷിച്ചു പ്രവര്‍ത്തിക്കാനും പ്രതികരിക്കാനുമുള്ള ഉത്തരവാദിത്വവും കടമയും ജനപ്രതിനിധികള്‍ വിസ്മരിക്കരുതെന്ന് ഇന്‍ഫാം ചൂണ്ടിക്കാട്ടി .


ദേശീയ ചെയര്‍മാന്‍ ഫാ.ജോസഫ് ഒറ്റപ്ളാക്കല്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാല്‍, ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്യന്‍, ദേശീയ ട്രസ്റി ഡോ.എം.സി. ജോര്‍ജ്, അഡ്വ.പി.എസ്. മൈക്കിള്‍, കെ.മൊയ്തീന്‍ ഹാജി, ജോയി തെങ്ങുംകുടിയില്‍, ഫാ.ജോസ് മോനിപ്പള്ളി, ഫാ.ജോര്‍ജ് പൊട്ടയ്ക്കല്‍, ഫാ.ജോസ് തറപ്പേല്‍, ബേബി പെരുമാലില്‍, ജോസ് എടപ്പാട്ട്, ടോമി ഇളംതോട്ടം, കെ.എസ്. മാത്യു മാമ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.