ജെഡിസി കോഴ്സിന് അപേക്ഷിക്കാം
Saturday, March 7, 2015 12:22 AM IST
തിരുവനന്തപുരം: ജൂണിയര്‍ ഡിപ്ളോമ ഇന്‍ കോ-ഓപ്പറേഷന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം 31 വരെ അതതു സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ ലഭിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ജയിച്ചവരും (ഗ്രേഡിംഗ് സമ്പ്രദായത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും ഡി+ ഗ്രേഡെങ്കിലും നേടി ജയിച്ചവര്‍) 2015 ജുണ്‍ ഒന്നിന് 16 വയസ് പൂര്‍ത്തിയായവരും 40 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധി പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടേത് 45 വയസും ഒബിസി വിഭാഗക്കാര്‍ക്ക് 43 വയസുമാണ്. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/കോളജ് പ്രിന്‍സിപ്പലിന്റെ വിലാസത്തില്‍ 31നു വൈകുന്നേരം അഞ്ചിനുമുമ്പ് ലഭിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.