വിദ്യാര്‍ഥിനി വീടിനുള്ളില്‍ ജീവനൊടുക്കി
Saturday, March 7, 2015 12:20 AM IST
പെരുമ്പാവൂര്‍: എട്ടാം ക്ളാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളിന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. തെക്കേ വാഴക്കുളം മുരിക്കത്തറ വീട്ടില്‍ രാജുവിന്റെ മകള്‍ അമ്മിണി എന്നു വിളിക്കുന്ന അനാമിക (13) ആണ് വീടിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെ പത്തരയോടെ അച്ഛനും അമ്മയും കൂലിപ്പണിക്ക് പോയ സമയത്താണ് സംഭവം. രാവിലെ അനാമികയുടെ ചേച്ചി ശ്വേതയുടെ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ ഇരുവരും ഒരുമിച്ച് സ്കൂളില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ കുളിക്കുകയായിരുന്നതിനാല്‍ അനാമികയെ കൊണ്ടുപോകാതെ ചേച്ചി തനിച്ചാണ് പോയത്. തെക്കേ വാഴക്കുളം പാണുവേലി വീട്ടില്‍ ഷംസുദ്ദീന്റെ വീട്ടില്‍ നാലു വര്‍ഷമായി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു രാജുവും കുടുംബവും. ആലുവ സെന്റ് ഫ്രാന്‍സീസ് സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അനാമിക.


വീട്ടില്‍നിന്നു പുക ഉയരുന്നതും കരച്ചിലും കേട്ട് സമീപവാസി ഓടിയെത്തി കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്നപ്പോഴേക്കും അനാമികയുടെ ശരീരം ഏറെക്കുറെ പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. ഉടനെ കളമശേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വീട്ടിലെ ടി.വി, തയ്യല്‍ മെഷീന്‍, കസേര തുടങ്ങിയ സാമഗ്രികള്‍ അഗ്നിക്കിരയായി.

തടിയിട്ടപറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. മാതാവ്: ലതിക. സഹോദരന്‍: അമല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.