ബൈക്കപകടത്തില്‍ യുവഡോക്ടര്‍ മരിച്ചു
Saturday, March 7, 2015 12:20 AM IST
പിറവം: പാമ്പാക്കുടയില്‍ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവ ഡോക്ടര്‍ മരിച്ചു. പാമ്പാക്കുട കളപ്പുരയില്‍ വിമല്‍ കുമാറിന്റെ മകന്‍ ഡോ. വിഷ്ണു പ്രസാദ് വിമല്‍ (21) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി കോതമംഗലം എം.എ. കോളജ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.30-ഓടെ പാമ്പാക്കുടയ്ക്കടുത്ത് പയ്യാനിക്കല്‍പ്പടിയിലാണ് അപകടമുണ്ടായത്. മൂവാറ്റുപുഴയില്‍ നിന്നു സഹോദരിയുമായി ബൈക്കില്‍ പാമ്പാക്കുടയിലെ വീട്ടിലേക്കു വരുന്ന വഴിയാണ് അപകടം. എതിരെ വന്ന ബസുമായി കൂട്ടിയിടിച്ച് റോഡില്‍ തെറിച്ചുവീണ ഇരുവരെയും നാട്ടുകാര്‍ ഉടനെ മൂവാറ്റുപുഴ നിര്‍മല ആശുപത്രിയിലെത്തിച്ചെങ്കിലും തലയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്ന് ഇതിനകം വിഷ്ണു മരണമടഞ്ഞിരുന്നു.


ബിഡിഎസ് പഠനത്തിനു ശേഷം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്ന വിഷ്ണു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍ നടക്കും. മാതാവ്: ഷൈലജ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.