വയോധികന്‍ മരിച്ചനിലയില്‍
Saturday, March 7, 2015 12:18 AM IST
വൈക്കം: റോഡരികിലെ മരക്കൊമ്പില്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയായ വയോധികനെ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടു.

വൈക്കം കവരപ്പാടിനടയില്‍ കൊച്ചുകുട്ടന്‍ (62) ആണ് മരിച്ചത്. ചാലപ്പറമ്പ്-അയ്യര്‍കുളങ്ങര റോഡില്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയുടെ കിഴക്കുഭാഗത്തുള്ള കുളക്കരയിലെ പരുത്തിമരക്കൊമ്പില്‍ പ്ളാസ്റിക്ക് കയറില്‍ തൂങ്ങി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്െടന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സിഐ നിര്‍മല്‍ ബോസ്, എസ്ഐ സജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.