വനിതകളെ ഈസ്റേണ്‍ ആദരിക്കും
Saturday, March 7, 2015 12:15 AM IST
കൊച്ചി: ഏതൊരാളുടെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്െടങ്കില്‍ അറിയപ്പെടാത്ത ആ സ്ത്രീയെ കണ്െടത്തി ആദരിക്കുന്ന ചടങ്ങ് ഈസ്റേണ്‍ കോണ്ടിമെന്റ്സ് സംഘടിപ്പിക്കും. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്നു രാവിലെ പത്തിനു കൊച്ചി ഹോളിഡേ ഇന്നില്‍ ആണു ചടങ്ങ്. ഈസ്റേണ്‍- ഭൂമിക: ഐക്കണിക് വിമന്‍ ഓഫ് യുവര്‍ ലൈഫ് എന്നാണ് സംരംഭത്തിന്റെ പേര്.

കഴിവുകളും ആത്മധൈര്യവുമുള്ള സ്ത്രീകളെയാണ് മത്സരങ്ങളോ വോട്ടിംഗോ ഇല്ലാതെ ആദരിക്കുന്നത്. അമ്മയോ ഭാര്യയോ മകളോ സഹോദരിയോ സുഹൃത്തോ സ്ഥാപനമേധാവിയോ സഹപാഠിയോ അധ്യാപികയോ ആര്‍ക്കും അവസരം ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവരുടെ ഫോട്ടോയും അറുപതു വാക്കിലുള്ള വിവരണവും സഹിതം ഫേസ്ബുക്കില്‍ പോസ്റ് ചെയ്യുകയോ സംഘാടകര്‍ക്ക് അയച്ചുകൊടുക്കുകയോ ചെയ്യണം. ഇങ്ങനെ ലഭിച്ചവയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ഈസ്റേണ്‍ ആദരിക്കുന്നത്. ഈസ്റേണ്‍ ഗ്രൂപ്പ് ഡയറക്ടര്‍ നബീസ മീരാന്‍ പരിപാടിക്കു നേതൃത്വം നല്‍കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.