തിരുവള്ളുവര്‍ കവിതയിലൂടെ ഗവര്‍ണറുടെ ഉപദേശം
തിരുവള്ളുവര്‍ കവിതയിലൂടെ ഗവര്‍ണറുടെ ഉപദേശം
Saturday, March 7, 2015 12:07 AM IST
തിരുവനന്തപുരം: വിഭവങ്ങളെ സമ്പത്താക്കി മാറ്റണമെന്ന തമിഴ് കവിത ചൊല്ലിയാണു പി. സദാശിവം നയപ്രഖ്യാപന പ്രസംഗത്തിനു വിരാമമിട്ടത്.

തമിഴ് കവിയും യോഗിയുമായ തിരുവള്ളുവറിന്റെ ഇയറ്റലും ഈട്ടലും കാത്തലും കാത്ത വകുത്തലും വല്ലത് അരശ് എന്ന കവിതയാണു സദാശിവം ചൊല്ലിയത്. വിഭവങ്ങളെ പരമാവധി സമാഹരിക്കുകയും വിഭവങ്ങളെ ഫലപ്രദമായി സമ്പത്താക്കി മാറ്റുകയും സമ്പത്തിനെ വിവേകപൂര്‍വം ചെലവഴിക്കുകയും ചെയ്യുന്നതാണു സദ്ഭരണമെന്നാണു കവിതയുടെ സാരം.


രാജ്യത്തിനു മുഴുവന്‍ കേരളം മാതൃകയാണെന്ന് അറിയുന്നതില്‍ സന്തോഷമുണ്െടന്നും പറഞ്ഞാണു നയം പ്രഖ്യാപിച്ചത്.

ദേശീയ ഗെയിംസിന്റെ നടത്തിപ്പിനെയും സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചുകൊണ്ടാണു നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. 46 പേജുള്ള പ്രസംഗം മുഴുവന്‍ ഒരു മണിക്കൂറും 20 മിനിറ്റും എടുത്തു വായിച്ചു തീര്‍ത്തശേഷമാണു ഗവര്‍ണര്‍ സഭ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.