നിയമസഭാമന്ദിരത്തിലേക്ക് ഇടതുമുന്നണിയുടെ പ്രതിഷേധ, പ്രതിരോധ മാര്‍ച്ച് 13ന്
Saturday, March 7, 2015 12:00 AM IST
തിരുവനന്തപുരം: ബജറ്റ് അവതരണദിനമായ ഈ മാസം 13നു നിയമസഭാമന്ദിരം കേന്ദ്രീകരിച്ചു പ്രതിഷേധ, പ്രതിരോധ മാര്‍ച്ച് ന ടത്താന്‍ ഇടതുമുന്നണി തീരുമാനം. ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി ബജറ്റ് അവതരണത്തില്‍നിന്നു പിന്മാറണമെന്നാവശ്യപ്പെട്ടു നിയമസഭയ്ക്കുള്ളിലും പുറത്തും സമരം ശക്തമാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചതായി മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരത്തു 13നു പ്രതിഷേധ പ്രതിരോധമാര്‍ച്ച് നട ത്തുന്ന സമയത്തുതന്നെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും തെരഞ്ഞെടുത്ത സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഉപരോധസമരം നടത്തും. മാണിക്കെതിരേയുള്ള സമരത്തിന്റെ ഭാഗമായി 12നു സംസ്ഥാനത്തെ എല്ലാ പ്രാദേശിക കേന്ദ്രങ്ങളിലും പ്രകടനം നടത്തും. ഇന്ന് എല്ലാ പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചും ജനകീയ കൂട്ടായ്മയും ധനമന്ത്രിയുടെ കുറ്റവിചാരണയും നടത്തുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.