വനിതാ സമ്മേളനം നാളെ മുരിക്കാശേരിയില്‍
Friday, March 6, 2015 12:31 AM IST
മൂവാറ്റുപുഴ: കെസിബിസി വനിതാ കമ്മീഷന്‍, ഇടുക്കി രൂപതാ മാതൃവേദി, സോഷ്യല്‍ സര്‍വീസ് വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എറണാകുളം, കൊച്ചി, വാരാപ്പുഴ, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളുള്‍പ്പെടുന്ന എറണാകുളം മേഖല സമ്മേളനം നാളെ രാവിലെ പത്തിന് ഇടുക്കി മുരിക്കാശേരി സെന്റ് മേരീസ് പാരീഷ് ഹാളില്‍ നടത്തും. കെസിബിസി വനിതാ കമ്മീഷന്‍ ചെയര്‍മാനും ബത്തേരി ബിഷപ്പുമായ ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്യും. ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അധ്യക്ഷത വഹിക്കും. കെസിബിസി വനിതാ കമ്മീഷന്‍ സെക്രട്ടറി പ്രഫ. താരാ ജോണ്‍, ജോയിന്റ് സെക്രട്ടറി പ്രഫ. മേരി അഗസ്റിന്‍, സീറാ മലബാര്‍ മാതൃവേദി ദേശീയ പ്രസിഡന്റ് ഡെല്‍സി ലൂക്കാച്ചന്‍, മേഖലാ ഡയറക്ടര്‍ ഫാ. ജയിംസ് പുന്നപ്ളാക്കല്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന റാലി ബിഷപ് ജോസഫ് മാര്‍ തോമസ് ഫ്ളാഗ് ഓഫ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.