എല്‍ആര്‍സി ഗവേഷണ സെമിനാര്‍ സമാപിച്ചു
Friday, March 6, 2015 12:26 AM IST
കൊച്ചി: സീറോ മലബാര്‍സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ (എല്‍ആര്‍സി) കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ നടത്തിയ അമ്പതാമതു ഗവേഷണ സെമിനാര്‍ സമാപിച്ചു. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമാപന സന്ദേശം നല്‍കി. കുടുംബങ്ങളില്‍ അനുരഞ്ജനത്തിന്റെ സന്ദേശമെത്തിക്കാന്‍ എല്ലാ വിശ്വാസികളും പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ പ്രസിദ്ധീകരിക്കുന്ന തോമസ് ക്രിസ്റ്യന്‍ ഹെറിറ്റേജ് ജേണലിന്റെ പ്രകാശനം മാര്‍ പോളി കണ്ണൂക്കാടന്‍ റവ.ഡോ. പോള്‍ തേനായനു നല്‍കി നിര്‍വഹിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റീസ് ഏബ്രഹാം മാത്യു കണ്ടത്തില്‍, കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കോട്ടയില്‍, റവ.ഡോ.ഫ്രാന്‍സിസ് വട്ടുകുളം, റവ.ഡോ.ജോസ് കുറിയേടത്ത്, സിസ്റര്‍ ഡോ. റോസ് ജോസ്, ഫാ.അഡ്വ.സണ്ണി കുറ്റിക്കോട്ടായില്‍, റവ.ഡോ.ജോസ് ചിറമേല്‍, പ്രഫ. രേഖ മാത്യു, പ്രഫ.മേരി റെജീന, റവ.ഡോ. അഗസ്റിന്‍ കല്ലേലില്‍, ഡോ.ഏബ്രഹാം ജേക്കബ് ചെത്തിപ്പുഴ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു.പൊതുദര്‍ശനത്തിനു വയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.