റബര്‍ക്കടകള്‍ തിങ്കളാഴ്ച അടച്ചിടും: റബര്‍ ഡീലേഴ്സ് ഫെഡറേഷന്‍
Friday, March 6, 2015 12:24 AM IST
കോട്ടയം: കര്‍ഷകരില്‍നിന്നു വാ ങ്ങിയ റബര്‍ വ്യവസായികള്‍ക്കു മറിച്ചുവില്‍ക്കാന്‍ സാധിക്കാത്ത സാഹ ചര്യംമൂലം റബര്‍ക്കടകള്‍ തിങ്കളാഴ്ച അടച്ചിടുമെന്ന് ഐആര്‍ഡിഎഫ് അറിയിച്ചു. ഡിആര്‍പി വില ഉയര്‍ന്നതിനെത്തുടര്‍ന്നു കഴിഞ്ഞമാസം അഞ്ചിന് 130.35 രൂപയ്ക്കും ഒമ്പതിന് 134.60 രൂപയ്ക്കും ടയര്‍ കമ്പനികള്‍ റബര്‍ വാങ്ങിയിരുന്നു. അതിനുശേഷം പൂര്‍ണമായും ടയര്‍ കമ്പനികള്‍ വിപണിയില്‍നിന്നു മാറിനില്‍ക്കുന്നതിനാലാണ് റബര്‍ വില്‍ക്കാന്‍ സാധിക്കാതെവന്നത്.

വിപണിവിലയ്ക്ക് റബര്‍ വാങ്ങി വിപണനം നടത്താനുള്ള സാഹ ചര്യം ഒരുക്കണമെന്ന് ഐആര്‍ഡിഎഫ് ജനറല്‍സെക്രട്ടറി ജോസ് മമ്പറമ്പില്‍ സര്‍ക്കാരിനോട് ആവ ശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.