കേന്ദ്രബജറ്റ് സാമ്പത്തിക വളര്‍ച്ചയ്ക്കു പ്രേരകമാകും: പി.ആര്‍.രവികുമാര്‍
കേന്ദ്രബജറ്റ് സാമ്പത്തിക വളര്‍ച്ചയ്ക്കു പ്രേരകമാകും: പി.ആര്‍.രവികുമാര്‍
Friday, March 6, 2015 12:23 AM IST
കൊച്ചി: ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖാ യൂണിയന്‍ 'ബജറ്റ്-2015 ഒരു വിശകലനം' എന്ന വിഷയത്തില്‍ കലൂര്‍ ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഇന്‍കം ടാക്സ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പി.ആര്‍.രവികുമാര്‍ ഉദ്ഘാടനംചെയ്തു.

ചരക്കു സേവന നികുതിയിലെ പരിഷ്കാരം സാമ്പത്തിക വളര്‍ച്ചയ്ക്കു സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ ബജറ്റില്‍ മെച്ചങ്ങളേറെ ഉണ്െടങ്കിലും പദ്ധതി വിഹിതത്തില്‍ കുറവുണ്ടാകുന്നത് അടിസ്ഥാന വികസനത്തെ ബാധിക്കുമെന്ന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) കേന്ദ്രകൌണ്‍സില്‍ അംഗം ബാബു ഏബ്രഹാം കള്ളിവയലില്‍ അഭിപ്രായപ്പെട്ടു.


ബജറ്റിലെ പ്രത്യക്ഷ പരോക്ഷ നികുതികളെ സംബന്ധിച്ച വിവിധ വശങ്ങളെക്കുറിച്ചു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സത്യനാരായണന്‍ (കൊച്ചി), ഡോ. എസ്. മുരളീധരന്‍ (കൊച്ചി), അഡ്വ. ജി. ശിവദാസ് എന്നിവര്‍ വിശകലനം നടത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഐസിഎഐ എറണാകുളം ശാഖ ചെയര്‍മാന്‍ ആര്‍. ബാലഗോപാല്‍, എറണാകുളം ശാഖ സെക്രട്ടറി ലൂക്കോസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.