നെല്ലുസംഭരണം: മുഴുവന്‍ തുകയും നല്‍കിയെന്നു സപ്ളൈകോ
Friday, March 6, 2015 12:21 AM IST
കൊച്ചി: കഴിഞ്ഞ മാസം 15 വരെ നെല്ലു നല്‍കി രസീത് കൈപ്പറ്റിയ കര്‍ഷകര്‍ക്കു മുഴുവന്‍ തുകയും നല്‍കിയതായി സപ്ളൈകോ അറിയിച്ചു. കിലോയ്ക്ക് 19 രൂപ നിരക്കില്‍ സംഭരിക്കുന്ന നെല്ലിന് ആദ്യഗഡുവായി 13. 60 രൂപയും രണ്ടാം ഗഡുവായി 5. 40 രൂപയുമാണു നല്കിയത്. ഇതോടെ 2015 ജനുവരി മുതല്‍ 10,389 കര്‍ഷകര്‍ക്ക് 53.34 കോടി രൂപ നല്‍കിയതായി സപ്ളൈകോ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.