കരിപ്പൂരില്‍ രണ്ടു കിലോഗ്രാം സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍
Friday, March 6, 2015 12:13 AM IST
കൊണ്േടാട്ടി: കരിപ്പൂര്‍ വിമാനത്താവള ടെര്‍മിനലിന്റെ ഗോവണിയുടെ ചുവട്ടില്‍ രണ്ടു കിലോഗ്രാം സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തി. ബുധനാഴ്ച രാത്രി വിമാനത്താവള ശുചീകരണ തൊഴിലാളികളാണു കവറില്‍ പൊതിഞ്ഞ സ്വര്‍ണം കണ്െടത്തിയത്. തുടര്‍ന്നു കേന്ദ്ര സുരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഓരോ കിലോഗ്രാം വീതം തൂക്കമുളള രണ്ട് സ്വര്‍ണക്കട്ടികളാണു പൊതിഞ്ഞ നിലയിലുണ്ടായിരുന്നത്.

കരിപ്പൂരില്‍ നേരത്തേയും ഇത്തരത്തില്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചതു കസ്റംസ് പിടികൂടിയിരുന്നു. കിട്ടിയ സ്വര്‍ണത്തിനു 55 ലക്ഷം രൂപ വില ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.