മനോജ് വധം: 13 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Thursday, March 5, 2015 12:13 AM IST
തലശേരി: ആര്‍എസ്എസ് നേതാവ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളില്‍ 13 പേരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് ജഡ്ജി വി. ഷെര്‍സി തള്ളി.

ഒന്ന്, മൂന്ന്, നാല് പ്രതികളായ വിക്രമന്‍, ചന്ദ്രോത്ത് പ്രകാശന്‍, തരിപ്പ പ്രഭാകരന്‍ എന്നിവരുടെ ജാമ്യഹര്‍ജി ജില്ലാ കോടതി നേരത്തെ തള്ളിയിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു പ്രതിഭാഗം അഭിഭാഷകന്‍ കെ. വിശ്വന്‍ പറഞ്ഞു. കേസില്‍ 17, 18, 19 പ്രതികളായ മീത്തലെ വലിയോത്ത് സാബിത്ത്, നിര്‍മലഗിരിയിലെ നിത്ത് എന്ന നിജിത്ത്, കൂത്തുപറമ്പിലെ പി.പി റഹീം എന്നിവരുടെ ജാമ്യാപേക്ഷ പിന്നീടു സമര്‍പ്പിക്കും. അറസ്റിലായ 19 പ്രതികളും കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. അറസ്റിലായ 19 പ്രതികളുടേയും കുറ്റപത്രം സമര്‍പ്പിച്ചശേഷം ഗൂഢാലോചന സംബന്ധിച്ച് അന്വേഷണവുമായി മുന്നോട്ടുപോകാനാണു സിബിഐ സംഘത്തിന്റെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.