ഒടുവില്‍ സത്യം തെളിഞ്ഞു: സിബി മാത്യൂസ്
ഒടുവില്‍ സത്യം തെളിഞ്ഞു: സിബി മാത്യൂസ്
Thursday, March 5, 2015 12:11 AM IST
തിരുവനന്തപുരം: എന്നായാലും സത്യം തെളിയുമെന്നു ബോധ്യപ്പെട്ടതായി മുഖ്യവിവരാവകാശ കമ്മീഷണര്‍ സിബി മാത്യൂസ്. ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണ്െടന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നടത്തിയതാണ് ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണം. അതിന്റെ പേരില്‍ കഴിഞ്ഞ പതിനാറു വര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിതീര്‍പ്പു വന്നതോടെ ഈ നിയമപ്രശ്നം ഇവിടെ അവസാനിച്ചതായി കരുതുകയാണ്. കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ട്. ആരോടും പരിഭവമോ പരാതിയോ ഇല്ല.


സത്യമേവ ജയതേ എന്നതു വെറുമൊരു മുദ്രാവാക്യമല്ലെന്നു തെളിഞ്ഞു. ഈ കേസില്‍ സത്യം തെളിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിപ്പോള്‍ സാധിച്ചിരിക്കുകയാണ്. സന്തോഷം.- സിബി മാത്യൂസ് പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.