നിയമസഭാ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നു
Thursday, March 5, 2015 12:36 AM IST
തിരുവനന്തപുരം: സിയമസഭാ കക്ഷി നേതാക്കളുടെ യോഗം ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്റെ അധ്യക്ഷതയില്‍ സ്പീക്കറുടെ ചേംബറില്‍ ചേര്‍ന്നു. നിയമസഭാ സമ്മേളനവുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ സഹകരിക്കണമെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സിപിഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ എന്നിവര്‍ പ്രതിപക്ഷത്തുനിന്നു പങ്കെടുത്തു. ജനതാദള്‍ -എസ് നിയമസഭാ കക്ഷി നേതാവ് മാത്യു ടി. തോമസ് നേരത്തേ ലീവ് ആവശ്യപ്പെട്ടിരുന്നു. ഭരണപക്ഷത്തുനിന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, കെ.സി. ജോസഫ്, അനൂപ് ജേക്കബ്, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.