പി.ടി.ചാക്കോ സ്മാരക പ്രസംഗ മത്സരം നാളെ
Thursday, March 5, 2015 12:32 AM IST
ചങ്ങനാശേരി: എസ്ബി കോളജ് മലയാള വിഭാഗത്തിന്റെയും പി.ടി.ചാക്കോയുടെ കുടുംബത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പി.ടി.ചാക്കോ ജന്മശതാബ്ദി സ്മാരക പ്രസംഗ മത്സരം നാളെ രാവിലെ പത്തിന് കോളജിലെ മാര്‍ പടിയറ ഹാളില്‍ നടക്കും. അരാഷ്ട്രീയവത്കരിക്കപ്പെടുന്ന ഭാരതീയ സമൂഹം എന്നതാണ് പ്രസംഗ വിഷയം. മുപ്പതിനായിരം രൂപ, പതിനയ്യായിരം രൂപ എന്നീ ക്രമത്തില്‍ ഒന്ന്, രണ്ട് സമ്മാനങ്ങള്‍ നല്‍കും. ആദ്യറൌണ്ട് മത്സരത്തില്‍ പന്ത്രണ്ടുപേരെ ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുത്തു. ഡോ.റൂബിള്‍രാജ്, ഡോ.ജയിംസ് മണിമല, പ്രഫ.ജെ.സി.മാടപ്പാട്ട്, പ്രഫ.മരിയ ഗെരേത്തി, ഡോ.റോയി ജോസഫ്, പ്രഫ.ലൌലി എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.