ഗൃഹശ്രീ പദ്ധതി വീടുകളുടെ വിസ്തൃതി കൂട്ടാന്‍ അനുമതി
Thursday, March 5, 2015 12:32 AM IST
തിരുവനന്തപുരം: ഹൌസിംഗ് ബോര്‍ഡിന്റെ ഗൃഹശ്രീ ഭവനപദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ തറ വിസ്തീര്‍ണം മുമ്പ് നിശ്ചയിച്ച പരമാവധി 60 ചതുരശ്ര മീറ്ററില്‍നിന്നു 10 ശതമാനം കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ചെയര്‍മാന്‍ അറയ്ക്കല്‍ ബാലകൃഷ്ണപിള്ള.

സ്വന്തമായി രണ്േടാ മൂന്നോ സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള ബിപിഎല്‍/ദുര്‍ബല/ താഴ്ന്ന വിഭാഗത്തില്‍പ്പെട്ടവര്‍ക്കു വീടു നിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിയാണു ഗൃഹശ്രീ ഭവന പദ്ധതി. 60 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ സബ്സിഡിയായി രണ്ടു ലക്ഷം രൂപയാണു നല്‍കുക. സ്പോണ്‍സര്‍ ഷിപ്പ് വിഹിതമായി ഒരു ലക്ഷം രൂപയും ഗുണഭോക്കൃ വിഹതമായ ഒരു ലക്ഷം രൂപയും ബോര്‍ഡില്‍ അടയ്ക്കണം. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ നാലു ലക്ഷം രൂപ ഗഡുക്കളായി ഗുണഭോക്താക്കള്‍ക്കു വിതരണം ചെയ്യും.


പരിശോധനയില്‍ 60 ചതുരശ്ര മീറ്ററില്‍ കൂടുതല്‍ തറവിസ്തീര്‍ണമുള്ള വീടു നിര്‍മിക്കുന്നവര്‍ക്കു ഗഡുക്കള്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഈ പദ്ധതി പ്രകാരം ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയവര്‍ക്കും 10 ശതമാനം വരെ വിസ്തൃതി വര്‍ധനയാണുള്ളതെങ്കില്‍ ഗഡുക്കള്‍ പൂര്‍ണമായും ലഭ്യമാക്കുമെന്നു ചെയര്‍മാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്റെ ജില്ലാതല ഡിവിഷന്‍ ഓഫീസുകളില്‍നിന്ന് അറിയാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.