നാരായണന്‍ പത്തനംതിട്ട എസ്പി, ഹരിശങ്കര്‍ കൊച്ചി ഡിസിപി
Thursday, March 5, 2015 12:30 AM IST
തിരുവനന്തപുരം: കൊച്ചി ഡപ്യൂട്ടി പോലീസ് കമ്മീഷണറായി ഹരിശങ്കറിനെയും പത്തനംതിട്ട എസ്പിയായി ടി. നാരായണനെയും നിയമിച്ചു. എസ്പി റാങ്കിലുള്ള ഹരിശങ്കര്‍ കെഎപി -അഞ്ച് കമാന്‍ഡന്റായിരുന്നു. ടി. നാരായണന്‍ കൊച്ചി സിറ്റിയിലെ ക്രമസമാധാന ചുമതലയുള്ള ഡിസിപിയായിരുന്നു.

പത്തനംതിട്ട എസ്പിയായിരുന്ന ജേക്കബ് ജോബിനെ തൃശൂരിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.


പോലീസ് ആസ്ഥാനത്തെ എഡിജിപിയായി ലോക്നാഥ് ബെഹ്റയെയും പോലീസ് നവീകരണ എഡിജിപിയായി അരുണ്‍കുമാര്‍ സിന്‍ഹയെയും പരസ്പരം മാറ്റി നിയമിച്ചു. ഫയര്‍ഫോഴ്സ് മേധാവിയുടെ നിയമനം നടത്തിയിട്ടില്ല. ഫയര്‍ഫോഴ്സ് കമാന്‍ഡന്റ് ജനറലായിരുന്ന പി. ചന്ദ്രശേഖരന്റെ സ്വയം വിരമിക്കലിനു കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്കു മാത്രമേ പുതിയ നിയമനം നടത്താന്‍ സാധിക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.