തിരുനെല്ലൂര്‍ ഷിഹാബിന്റെ കൊലപാതകം; മൂന്നു പ്രതികള്‍ കസ്റഡിയില്‍
Thursday, March 5, 2015 12:30 AM IST
പാവറട്ടി: സിപിഎം പ്രവര്‍ത്തകന്‍ തിരുനെല്ലൂര്‍ മതിലകത്തു ഖാദര്‍ മകന്‍ ഷിഹാബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് കസ്റഡിയിലായി. പ്രദേശവാസികളായ മൂന്നു യുവാക്കളാണു പോലീസ് പിടിയിലായിട്ടുള്ളതെന്നു പറയുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെക്കുറിച്ചുള്ള സൂചന നല്‍കിയത്.

കാറും ആയുധങ്ങളും കണ്െടത്താനുള്ള അന്വേഷണം നടന്നുവരികയാണ്. ഇന്നു പ്രതികളുടെ അറസ്റ് രേഖപ്പെടുത്തുമെന്നു കരുതുന്നു. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം നടന്നത്. ചുക്കുബസാറിലെ ചായക്കടയില്‍നിന്നു ഭക്ഷണം വാങ്ങി കൂട്ടുകാരനും മുല്ലശേരി പഞ്ചായത്തിലെ ലൈബ്രറേറിയനുമായ തിരുനെല്ലൂര്‍ പിള്ളാട്ടില്‍ ബാലന്‍ മകന്‍ ബൈജുവുമൊത്തു ബൈക്കില്‍ വരുന്നതിനിടെ കാറിലെത്തിയ അക്രമിസംഘം ഷിഹാബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.


കൂട്ടുകാരന്‍ ബൈജു ഓടി രക്ഷപ്പെടുകയും ചെയ്തു. തലയ്ക്കേറ്റ ആഴത്തിലുള്ള വെട്ടായിരുന്നു മരണ കാരണം. ഈ സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്ളതായും പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.