സ്പിരിറ്റ് ഓഫ് അസീസി നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു
സ്പിരിറ്റ് ഓഫ് അസീസി  നാഷണല്‍ അവാര്‍ഡ് സമ്മാനിച്ചു
Thursday, March 5, 2015 12:27 AM IST
അങ്കമാലി: ഫ്രാന്‍സിസ്കന്‍ സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് ഡയലോഗ് (എഫ്സിപിഡി) ഏര്‍പ്പെടുത്തിയിട്ടുള്ള 16-ാമത് ദി സ്പിരിറ്റ് ഓഫ് അസീസി നാഷണല്‍ അവാര്‍ഡ് ഗാന്ധി പീസ് ഫൌണ്േടഷന്‍ വൈസ് പ്രസിഡന്റും ഏക്താ പരിഷത് സ്ഥാപകനുമായ പി.വി. രാജഗോപാലിന് സമ്മാനിച്ചു.

25,000 രൂപയും ഇറ്റലിയിലെ അസീസിയില്‍നിന്നുള്ള കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് കറുകുറ്റി അസീസി ശാന്തികേന്ദ്രയില്‍ നടന്ന ചടങ്ങില്‍ ജസ്റീസ് കുര്യന്‍ ജോസഫാണു സമ്മാനിച്ചത്. ആധുനിക മനുഷ്യന് നല്ല നിലപാടുകള്‍ ആവശ്യമാണെന്നു സമ്മേളനം ഉദ്ഘാടനംചെയ്ത ജസ്റീസ് കുര്യന്‍ ജോസഫ് പറഞ്ഞു. നല്ല നിലപാടുകള്‍ക്കു വേണ്ടി നിലകൊള്ളാനുള്ള ശക്തി സംഭരിക്കണം. ഗാന്ധിയന്‍ തത്വങ്ങളില്‍ അടിയുറച്ച് പ്രകൃതിയെ കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കണ്‍വെഞ്ച്വല്‍ സഭ പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്യന്‍ പേണ്ടാനത്ത് അധ്യക്ഷത വഹിച്ചു. അവാര്‍ഡ് കമ്മിറ്റിയംഗം ജസ്റീസ് പി.കെ. ഷംസുദീന്‍, എഫ്സിപിഡി ഡയറക്ടര്‍ ഫാ. കുര്യാക്കോസ് മറ്റത്തില്‍, കണ്‍വെഞ്ച്വല്‍ സഭ കൌണ്‍സിലര്‍ ഫാ. ആല്‍ഫ്രഡ് പറമ്പകത്ത് എന്നിവര്‍ പ്രസംഗിച്ചു.


ഗോത്രഭൂമി മാഗസിന്‍ എഡിറ്റര്‍ രാജേന്ദ്രപ്രസാദ് അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. സമാധാനം, സാമൂഹ്യനീതി, പ്രകൃതി സംരക്ഷണം, സഭൈക്യം, മതാന്തര സംവാദം, മനുഷ്യജീവന്റെ സംരക്ഷണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി എഫ്സിപിഡി ഏര്‍പ്പെടുത്തിയിട്ടുള്ളതാണു ദി സ്പിരിറ്റ് ഓഫ് അസീസി നാഷണല്‍ അവാര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.