ബാര്‍ കോഴ: കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നു വിജിലന്‍സ്
Thursday, March 5, 2015 12:17 AM IST
തിരുവനന്തപുരം: ധനമന്ത്രി കെ.എം. മണിക്കെതിരേയുള്ള ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് മുന്‍ നിലപാടു മാറ്റി. രണ്ടു മാസത്തിന കം കുറ്റപത്രം സമര്‍പ്പിക്കുമെന്നും അതിനാല്‍ ഇതുസംബന്ധിച്ച അന്വേഷണത്തിനു കോടതിയുടെ പ്രത്യേക മേല്‍നോട്ടം ആവശ്യമില്ലെന്നും ലീഗല്‍ അഡ്വൈസര്‍ വി.വി. അഗസ്റിന്‍ വിജിലന്‍സ് പ്രത്യേക കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കുന്നതു വിജിലന്‍സിന്റെ പ്രത്യേക അന്വേഷണ സംഘമാണെന്നും സാക്ഷികളില്‍നിന്നു തെളിവ് ശേഖരിച്ചു കഴിഞ്ഞാലുടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


മാണി രാഷ്ട്രീയക്കാരനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്െടന്നു ചൂണ്ടിക്കാട്ടി ബിജു രമേശ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു വിജിലന്‍സ് ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. അന്വേഷണത്തിനു കോടതി മേല്‍നോട്ടം വഹിക്കുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.