യു.വി. ജോസ് കോട്ടയം കളക്ടര്‍
യു.വി. ജോസ്  കോട്ടയം കളക്ടര്‍
Wednesday, March 4, 2015 12:07 AM IST
തിരുവനന്തപുരം: യു.വി. ജോസിനെ കോട്ടയം ജി ല്ലാ കളക്ടറായി നിയമി ച്ചു. കെഎസ്യുഡി പ്രോജക്ട് ഡയറക്ടറാണ്. വെള്ളിയാഴ്ച ചുമതലയേല്ക്കും. ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ അഡീഷണ ല്‍ ഡയറക്ടറായി പത്തു വര്‍ഷം ജോലി ചെയ്തിട്ടുണ്ട്. വയനാട് മാനന്തവാടി സ്വദേശിയാണ്. പാലാ ചരണംകുന്നേല്‍ പ്രഫ. സി.ജെ. സെബാസ്റ്യന്റെ ( സെന്റ് തോമസ് കോളജ് റിട്ട. പ്രഫസര്‍) പുത്രി പീസ് അമ്മയാണു ഭാര്യ. മക്കള്‍: ഡീന്‍ ജോസ്, പൂജാ ജോസ്.


പാലക്കാട് എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജില്‍ നിന്നു സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ജോസ് ഡല്‍ഹി സ്കൂള്‍ ഓഫ് പ്ളാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ടില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി. തുടര്‍ന്ന് 1989-ല്‍ പത്തനംതിട്ട ടൌണ്‍ പ്ളാനര്‍ ആയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.