ഘര്‍ വാപസി സംഘടിപ്പിക്കുന്നതു ബിപിഎല്‍ കാര്‍ഡ് വാഗ്ദാനം ചെയ്ത്: വി.എസ്
ഘര്‍ വാപസി സംഘടിപ്പിക്കുന്നതു ബിപിഎല്‍ കാര്‍ഡ് വാഗ്ദാനം ചെയ്ത്: വി.എസ്
Wednesday, March 4, 2015 12:20 AM IST
തിരുവനന്തപുരം: ബിപിഎല്‍ കാര്‍ഡ് വാഗ്ദാനം ചെയ്താണു ഘര്‍ വാപസി സംഘടിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മതനിരപേക്ഷത യുടെ കടയ്ക്കല്‍ കത്തിവയ്ക്കുക മാത്രമല്ല, ജാതിബോധം നിലനിര്‍ത്തി ചൂഷണത്തിനെതിരായ സ മരങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യവും ഘര്‍വാപസിയുടെ പിന്നിലുണ്െടന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തു ജനാധിപത്യവാദികളെയും മതനിരപേക്ഷവാദികളെയും അസ്വസ്ഥപ്പെടുത്തിക്കൊണ്ടാണു ഘര്‍ വാപസി രംഗപ്രവേശം ചെയ്തിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ക്കു പരിപാവനത കല്‍പ്പിക്കപ്പെടുന്നുവെന്നു പറയുന്ന സാക്ഷരസുന്ദര കേരളത്തില്‍പോലും ഒരുളുപ്പുമില്ലാതെ ഘര്‍ വാപസിയുടെ കോമരങ്ങള്‍ ഉറഞ്ഞുതുള്ളാന്‍ തുടങ്ങിയിരിക്കുന്നുവെന്നതു ജനാധിപത്യവാദികളെയാകെ ജാഗ്രത്താക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു പുസ്തകപ്രകാശന ചട ങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അച്യുതാനന്ദന്‍.


ഘര്‍ വാപസിയുടെ പേരില്‍ ഹിന്ദുവായി തിരിച്ചുവരുന്നവര്‍ ഏതു ജാതിയിലാണു പെടുക എന്നതു പ്രസക്തമാണ്. ഹിന്ദുവായി പുനര്‍മതപരിവര്‍ത്തനം ചെയ്യുന്നവരെ സവര്‍ണ ജാതിയില്‍പ്പെടുത്തി ആദരിക്കാനോ അംഗീകരിക്കാനോ ഘര്‍വാപസിയുടെ വക്താക്കള്‍ തയാറാകുമോയെന്നും വി.എസ് ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.