കെഎന്‍ഇഎഫ്- എന്‍ജെപിയു സംയുക്ത പ്രക്ഷോഭത്തിലേക്ക്
Wednesday, March 4, 2015 12:16 AM IST
കോട്ടയം: പത്രജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎന്‍ഇഎഫും എന്‍ജെപിയുവും സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

58 വയസ് തികഞ്ഞ് നിയമാനുസരണം വിരമിച്ച മുഴുവന്‍ പത്രജീവനക്കാര്‍ക്കും വിരമിച്ച തീയതി മുതല്‍ പെന്‍ഷന്‍ അനുവദിച്ച് കുടിശിക അടക്കം വിതരണം ചെയ്യുക, അംഗത്വത്തിന് അപേക്ഷിച്ച അര്‍ഹരായവര്‍ക്കെല്ലാം അംഗത്വം അനുവദിച്ച് പാസ്ബുക്ക് നല്‍കുക, വിധവാ പെന്‍ഷന്‍ 50 ശതമാനമെന്നത് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.


കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് എസ്.ആര്‍.അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഖിലേന്ത്യാ സെക്രട്ടറി വി.ബാലഗോപാല്‍ ആമുഖപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.